കേസിനെക്കുറിച്ച് ചോദിച്ചപ്പോൾ മാ­ധ്യമങ്ങളോട് തട്ടി­ക്കയറി­ ആൾദൈ­വം രാ­ധേ­ മാ


ലഖ്നൗ : മാധ്യമങ്ങളോട് തട്ടിക്കയറി വിവാദ ആൾ ‍ദൈവം രാധേ മാ. തനിക്കെതിരെയുള്ള കേസുകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ശാന്തരൂപം വെടിഞ്ഞ് മാധ്യമപ്രവർത്തകർക്ക് നേരെ രാധേ മാ ആക്രോശിച്ചത്. വായടച്ച് പുറത്തുപോകാൻ അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഉത്തർപ്രദേശിലെ കൽക്കി ഉത്സവത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് രാധേ മായോട് മാധ്യമപ്രവർത്തകർ കേസിനെക്കുറിച്ച് ആരാഞ്ഞത്. 

തനിക്കെതിരെ ആരോപണങ്ങൾ ഒന്നുമില്ലെന്നും മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും അവർ പറഞ്ഞു. ചോദ്യങ്ങൾ‍ ആവർ‍ത്തിച്ചപ്പോൾ അവർ‍ ക്ഷുഭിതയായി ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. മര്യാദയ്ക്ക് പെരുമാറണമെന്ന് അവർ ഒച്ചവെച്ചു. തുടർന്ന് ക്യാമറകളുമെടുത്ത് വാ അടച്ച് പുറത്തുപോകാൻ അവർ ആക്രോശിക്കുകയായിരുന്നു. മാധ്യമപ്രവർത്തകരെ കൂടാതെ നിരവധിയാളുകൾ സംഭവ സ്ഥലത്തുണ്ടായികുന്നു.

രാധോ മായുടേ നിർദ്ദേശം അനുസരിച്ച് ഭർത്താവിന്റെ വീട്ടുകാർ നിരന്തരം പീഡിപ്പിക്കുന്നുവെന്നാരോപിച്ച് യുവതി നൽ‍കിയ പരാതിയിൽ അന്വേഷണം നടന്നു വരികയാണ്. പോലീസ് േസ്റ്റഷനിൽ ഇൻസ്‌പെക്ടറുടെ സീറ്റിൽ കയറിയിരുന്നതും അടുത്തിടയ്ക്ക് വിവാദമായിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed