റാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിന്നാലാം രാഷ്ട്രപതി


ന്യൂഡൽഹി : ബിഹാർ സ്വദേശിയായ റാം നാഥ് കോവിന്ദ് ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകും. പാർലമെന്റ് മന്ദിരത്തിൽ നടന്ന വോട്ടെണ്ണലിൽ 65.65 ശതമാനം വോട്ടു നേടിയാണ് ദലിത് വിഭാഗക്കാരനായ എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് നേതാവ് മീരാ കുമാറിന് 34 ശതമാനം വോട്ടു ലഭിച്ചു. ഈ മാസം 25ന് റാം നാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed