ഗർ‍­ഭം അലസി­പ്പി­ക്കൽ മരു­ന്നു­കളു­ടെ­ ഓൺ­ലൈൻ വി­പണനത്തി­നെ­തി­രെ­ നടപടി­


മനാമ: ഗർ‍­ഭം അലസി­പ്പി­ക്കൽ മരു­ന്നു­കളു­ടെ­ ഓൺ­ലൈൻ വി­പണനത്തി­നെ­തി­രെ­ ആരോ­ഗ്യവകു­പ്പ് അധി­കാ­രി­കൾ കർ‍­ശ്ശനമാ­യ നടപടി­കളെ­ടു­ക്കാൻ ഒരു­ങ്ങു­ന്നു­. ഗർ­ഭം അലസി­പ്പി­ക്കു­ന്ന നി­രവധി­ ഉൽ­പ്പന്നങ്ങളാണ് ഓൺ­ലൈൻ സൈ­റ്റു­കളു­ടെ­ സഹാ­യോ­ത്തെ­ടെ­ വി­ൽ­ക്കു­ന്നത്. ഇത് രാ­ജ്യത്ത് നി­യമവി­രു­ദ്ധമാ­ണെ­ന്ന് നാ­ഷണൽ ഹെ­ൽ­ത്ത് റെ­ഗു­ലേ­റ്ററി­ അതോ­റി­റ്റി­ സി­.ഇ.ഒ ഡോ­. മറി­യം അൽ ജലാ­മ അറി­യി­ച്ചു­. ആഭ്യന്തര മന്ത്രാ­ലയത്തി­ലെ­ ആന്റി­കറപ്‌ഷൻ, സാ­ന്പത്തി­ക -ഇലക്ട്രോ­ണിക് സെ­ക്യൂ­രി­റ്റി­ ജനറൽ ഡയറക്ടറേ­റ്റ് ഏകോ­പനത്തോ­ടെ­ സോ­ഷ്യൽ മീ­ഡി­യ നെ­റ്റ-്വർ­ക്കു­കളിൽ കണ്ടെ­ത്തി­യ ഇത്തരത്തി­ലു­ള്ള എല്ലാ­ വെ­ബ്സൈ­റ്റു­കൾ­ക്കും സോ­ഷ്യൽ‍ മീ­ഡി­യ അക്കൗ­ണ്ടു­കൾ­ക്കും എതി­രെ­ നാ­ഷണൽ ഹെ­ൽ­ത്ത് റെ­ഗു­ലേ­റ്ററി­ അതോ­റി­റ്റി­ നി­യമ നടപടി­കൾ ആരംഭി­ച്ചി­ട്ടു­ണ്ടെ­ന്നും ഡോ­. മറി­യം അൽ ജലാ­മ അറി­യി­ച്ചു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed