ദേശീയപാതകളില്‍ വിമാനങ്ങള്‍ ഇറക്കാന്‍ ‍സൗകര്യമുണ്ടെന്നു വ്യോമസേന


ഡൽഹി: ഇന്ത്യയിലെ ദേശീയപാതകളില്‍ ഇരുപത്തൊന്ന് ഇടങ്ങളില്‍ കൂടി അടിയന്തര സാഹചര്യങ്ങളില്‍ വിമാനങ്ങള്‍ ഇറക്കാന്‍ ‍സൗകര്യമുണ്ടെന്നു വ്യോമസേന. അടിയന്തരസാഹചര്യങ്ങളിലും പ്രകൃതിദുരന്തമുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനുമാണ് ഇത്തരത്തില്‍ വിമാനം ഇറക്കാന്‍ സാധിക്കുക. വ്യോമസേന കണ്ടെത്തിയവയില്‍ കൂടുതലും ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഗുദറാത്ത് സംസ്ഥാനങ്ങളില്‍ ഇന്ത്യാ-പാക് അതിര്‍ത്തിയോടു ചേര്‍ന്നാണ്. ബാക്കിയുള്ളവ അസം, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും.
അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന ചെറുവിമാനങ്ങള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും അപകടരഹിതമായി ലാന്‍ഡ്ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും ക‍ഴിയുന്നവിധം റോഡുള്ള പ്രദേശങ്ങളില്‍ നടത്തിയ ശാസ്ത്രീയ പരിശോധനകളിലാണ് ഇത്തരത്തില്‍ എയര്‍ സ്ട്രിപ്പുകള്‍ തിരിച്ചറിഞ്ഞത്. ഗതാഗതമന്ത്രാലയത്തിലെയും പ്രതിരോധമന്ത്രാലയത്തിലെയും വ്യോമസേനയിലെയും വിദഗ്ധര്‍ ചേര്‍ന്നാണു പരിശോധന നടത്തിയത്.
ഉറി ആക്രമണത്തിനു ശേഷം ഇസ്ലാമാബാദിനും ലാഹോറിനും ഇടയിലുള്ള ദേശീയപാതയിലെ ഗതാഗതം തടസപ്പെടുത്തി വിമാനങ്ങളുടെ ലാന്‍ഡിംഗും ടേക്ക് ഓഫും പരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ ഇന്ത്യക്ക് എന്തു ചെയ്യാനാകുമെന്നു പ്രതിരോധ-ഗതാഗത മന്ത്രാലയങ്ങള്‍ സംയുക്തമായി പരിശോധിച്ചത്. വിമാനങ്ങള്‍ക്ക് ഇറങ്ങാനും പറക്കാനും ക‍ഴിയുന്ന വിധത്തില്‍ ദേശീയപാതകള്‍ വികസിപ്പിക്കുന്നതിനുള്ള സാധ്യത ക‍ഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രതിരോധ മന്ത്രാലയം ഗതാഗത മന്ത്രാലയത്തോട് ആരാഞ്ഞിരുന്നു. ക‍ഴിഞ്ഞവര്‍ഷം മേയ് 21 ന് യമുന എക്സ്പ്രസ് ഹൈവേയില്‍ മിറാഷ് 2000 വിമാനം ലാന്‍ഡ് ചെയ്യുകയും ടേക്ക് ഓഫ് ചെയ്യുകയും ചെയ്ത് ഇത്തരം ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലെ ദേശീയപാതകള്‍ പര്യാപ്തമാണെന്നു കണ്ടെത്തിയിരുന്നു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed