ബാങ്കുകളിലും ഇൻഷുറൻസിലും ഉറങ്ങിക്കിടന്ന 6,453 കോടി ഉടമകളിലേക്ക്; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി


ഷീബ വിജയൻ


ന്യൂഡൽഹി: അവകാശികളിലേക്ക് കൈമാറാതെ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, പോസ്റ്റ് ഓഫിസുകൾ തുടങ്ങിയവയിൽ കെട്ടിക്കിടക്കുന്ന സാമ്പത്തിക നിക്ഷേപങ്ങൾ വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന ആശങ്കകൾക്ക് അധികൃതർ സ്വീകരിച്ച നടപടികളിലൂടെ പരിഹാരമായെന്ന് സുപ്രീംകോടതി. ഇത്തരം നിക്ഷേപങ്ങൾ തിരിച്ചറിയാനും അവകാശികൾക്ക് കൈമാറാനും കൃത്യമായ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തക സുചേത ദലാൽ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ജസ്റ്റിസുമാരായ വിക്രം നാഥ്, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഹരജിയിലെ പ്രധാന ആവശ്യങ്ങൾ അധികൃതരുടെ നടപടികളിലൂടെ വലിയൊരളവിൽ പരിഹരിക്കപ്പെട്ടതായി കോടതി നിരീക്ഷിച്ചു. പൊതുപ്രാധാന്യമുള്ള വിഷയത്തിൽ ഇടപെടുകയും സാധാരണക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്ത ഹരജിക്കാരിയെ ബെഞ്ച് അഭിനന്ദിച്ചു.

ബാങ്ക് നിക്ഷേപങ്ങൾ, ഓഹരികൾ, ഇൻഷുറൻസ് പോളിസികൾ, പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) അക്കൗണ്ടുകൾ എന്നിവയുൾപ്പെടെയുള്ള നാല് വിഭാഗം സാമ്പത്തിക ആസ്തികളാണ് ഹരജിയിൽ ഉൾപ്പെടുത്തിയിരുന്നത്. മരിച്ച അക്കൗണ്ട് ഉടമകളുടെ പേരിലുള്ള നിക്ഷേപങ്ങൾ കണ്ടെത്താനും നിയമപരമായ അവകാശികൾക്ക് ലഭ്യമാക്കാനും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ കേന്ദ്രീകൃത ഓൺലൈൻ ഡാറ്റാബേസ് വേണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

മാർച്ച് 2026 വരെ മൂന്ന് ലക്ഷത്തിലധികം അവകാശവാദങ്ങൾ തീർപ്പാക്കിയതായി കേന്ദ്രം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഏപ്രിൽ 18 വരെയുള്ള കണക്കനുസരിച്ച് 6,453 കോടി രൂപയുടെ അവകാശികളില്ലാത്ത സാമ്പത്തിക ആസ്തികൾ യഥാർഥ ഉടമകൾക്ക് തിരികെ നൽകിയതായും കേന്ദ്രം വ്യക്തമാക്കി. ഇത്തരം കേസുകളിൽ കൂടുതൽ നിരീക്ഷണത്തിനായി ഹരജി നിലനിർത്തേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു.

article-image

ersdfsdfsdfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed