ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം അന്ത്യകർമങ്ങൾ ബുക്ക് ചെയ്യാം; 1.5 ലക്ഷം രൂപ വരെയുള്ള പാക്കേജുകളുമായി ഡൽഹി സ്റ്റാർട്ടപ്


ഷീബ വിജയൻ

ന്യൂഡൽഹി: ജീവിച്ചിരിക്കെ തന്നെ സ്വന്തം അന്ത്യകർമങ്ങളും തുടർചടങ്ങുകളും മുൻകൂട്ടി ആസൂത്രണം ചെയ്ത് ബുക്ക് ചെയ്യാനുള്ള അവസരവുമായി ഡൽഹി ആസ്ഥാനമായുള്ള സ്റ്റാർട്ടപ് കമ്പനി രംഗത്ത്. 'നമോ ഗംഗെ വെൽനസ്' എന്ന സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്ന 'മോക്ഷ വൊയേജ്' എന്ന സ്റ്റാർട്ടപ്പാണ് 29,999 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയുള്ള വിവിധ പാക്കേജുകളിലൂടെ ഈ സേവനം ഒരുക്കുന്നത്.

നിലവിൽ ഡൽഹി എൻ.സി.ആർ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനം, മൃതദേഹം കൊണ്ടുപോകുന്നതിനുള്ള വാഹനസൗകര്യം മുതൽ സംസ്കാരം, അസ്ഥി സഞ്ചയനം തുടങ്ങിയ എല്ലാ ചടങ്ങുകളും ഏറ്റെടുത്തു നടത്തുമെന്ന് വ്യക്തമാക്കുന്നു. അന്ത്യകർമങ്ങൾ എങ്ങനെ നടത്തണമെന്ന് പാക്കേജ് എടുക്കുന്നവർക്ക് ജീവിച്ചിരിക്കെ തന്നെ ആസൂത്രണം ചെയ്ത് എഴുതിവെക്കുന്ന രീതിയിലാണ് കമ്പനിയുടെ പ്രവർത്തനം. തങ്ങളുടെ ആഗ്രഹങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച് അന്ത്യകർമങ്ങൾ നടക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ജീവിച്ചിരിക്കെ തന്നെ അവ രേഖപ്പെടുത്താൻ ഇതിലൂടെ സാധിക്കും. വൈകാരികമായി ഏറെ പ്രയാസമേറിയ സമയത്ത് കുടുംബാംഗങ്ങൾക്ക് സാമ്പത്തികവും പ്രായോഗികവുമായ തിരക്കുകൾ ഒഴിവാക്കി, വ്യക്തതയും സമാധാനവും നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി സി.ഇ.ഒ പറഞ്ഞു.

അന്ത്യകർമങ്ങളുടെയും തുടർചടങ്ങുകളുടെയും വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തി പ്രധാനമായും മൂന്ന് പാക്കേജുകളാണ് മോക്ഷ വൊയേജ് അവതരിപ്പിച്ചിരിക്കുന്നത്. 29,999 രൂപ മുതൽ 1.5 ലക്ഷം വരെയുള്ള മൂന്ന് പാക്കേജുകളിൽ നിന്ന് ഉപഭോക്താവിന്റെ താൽപര്യത്തിനനുസരിച്ച് ഏത് രീതിയും തിരഞ്ഞെടുക്കാം. മരണശേഷമുള്ള 13 ദിവസത്തേക്ക് കുടുംബത്തിന് പിന്തുണ നൽകുന്ന ഒന്നര ലക്ഷത്തിന്റെ മോക്ഷ സങ്കൽപ് സേവ എന്ന പാക്കേജാണ് ഇതിൽ ഏറ്റവും വലുത്. ബ്രാഹ്മണ ഭോജും അസ്ഥി നിമജ്ഞനത്തിനായി ഹരിദ്വാറിലേക്കുള്ള യാത്രാസൗകര്യങ്ങളും ഇതിന്റെ ഭാഗമാണെന്നും കമ്പനി അറിയിച്ചു.

article-image

cdcddsdsdsa

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed