അഭ്യൂഹങ്ങൾക്ക് നടുവിൽ നിർണായക നീക്കം; പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് എം.പിമാർക്ക് വിപ്പ് നൽകി ശരദ് പവാർ പക്ഷം


ഷീബ വിജയൻ

മുംബൈ: തിങ്കളാഴ്ച ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ നിർബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പാർട്ടി എം.പിമാർക്ക് ശരദ് പവാർ പക്ഷ എൻ.സി.പി വിപ്പ് നൽകി. ലോക്സഭയിൽ പാർട്ടി നിലപാടിനെ പിന്തുണയ്ക്കണമെന്നും വിപ്പിനെ അതീവ പ്രാധാന്യത്തോടെ കാണണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

മണ്ഡല പുനർനിർണയ ബിൽ ലോക്സഭയിൽ വീണ്ടും അവതരിപ്പിക്കാൻ ബി.ജെ.പി നീക്കങ്ങൾ നടത്തുന്നതിനിടെയാണ് ഈ വിപ്പ് പുറപ്പെടുവിച്ചത്. ശരദ് പവാർ എൻ.ഡി.എയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ബില്ലിൽ പാർട്ടി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. ജനസംഖ്യാ അനുപാതം നോക്കാതെ എല്ലാ സംസ്ഥാനത്തും 50 ശതമാനം സീറ്റുകൾ വർധിപ്പിക്കുകയാണെങ്കിൽ ബില്ലിനെ തത്വത്തിൽ അംഗീകരിക്കുമെന്നും എന്നാൽ പാർലമെന്റിലെ നിലപാട് ഇൻഡ്യ സഖ്യവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പവാറിന്റെ മകളും പാർട്ടി ദേശീയ വർക്കിങ് പ്രസിഡന്റുമായ സുപ്രിയ സുലെ പറഞ്ഞിരുന്നു.

എൻ.ഡി.എ പ്രവേശന അഭ്യൂഹങ്ങൾ സുപ്രിയ തള്ളിയെങ്കിലും ബില്ലുമായി ബന്ധപ്പെട്ട അവരുടെ നിലപാട് ആശയക്കുഴപ്പത്തിന് വഴിവെച്ചിട്ടുണ്ട്. അതേസമയം, ശരദ് പവാർ എൻ.ഡി.എയിൽ വരാൻ സാധ്യതയില്ലെന്നും വിഷയാധിഷ്ഠിതമായ പിന്തുണ നൽകിയേക്കാമെന്നുമാണ് അജിത്ത് പവാർ പക്ഷ എൻ.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ഛഗൻ ഭുജ്ബൽ പ്രതികരിച്ചത്.

article-image

dvcvcxdfsdfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed