ഡൽഹിയിലെ പോലീസ് അതിക്രമം; സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി


ഷീബ വിജയൻ

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ കർശന നടപടിയുമായി സുപ്രീം കോടതി. പ്രതിഷേധം സമാധാനപരമായിരുന്നു എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് പോലീസിനെതിരെ ഒട്ടേറെ ഗുരുതര പരാതികൾ വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. പെല്ലറ്റ് ആക്രമണത്തിൽ 19 വയസുകാരന് കാഴ്ച നഷ്ടമായതും പോലീസിനെതിരായ ലൈംഗികാതിക്രമ പരാതികളും കോടതി ഗൗരവത്തോടെയാണ് പരിഗണിച്ചത്.

ഹർജിക്കാർ പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു. അതേസമയം പ്രതിഷേധക്കാർ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ഇതുരണ്ടും ഗൗരവമായി കാണുന്നുവെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഇരുഭാഗത്തുനിന്നുമുള്ള പരാതികളും സമഗ്രമായി അന്വേഷിക്കണമെന്നും വ്യക്തമാക്കി.

രാജ്യത്തൊട്ടാകെ നടന്ന അക്രമങ്ങളെക്കുറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വതന്ത്രവും ശാസ്ത്രീയവുമായ അന്വേഷണം നടത്തും. അന്വേഷണത്തിനായുള്ള സമിതിയെ പിന്നീട് തീരുമാനിക്കുമെന്നും കോടതി പറഞ്ഞു. ചട്ടങ്ങൾ ലംഘിക്കപ്പെട്ടാൽ നിയമം അതിനുള്ള നടപടിയെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

article-image

rdgdgggsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed