തൃശ്ശൂരിൽ ആന ഇടഞ്ഞു; കാറും, ഓട്ടോറിക്ഷയും കുത്തിമറിച്ചു, വൻ നാശനഷ്ടം


ഷീബ വിജയൻ

തൃശ്ശൂർ നഗരത്തിൽ ഭീതി പരത്തിക്കൊണ്ട് കിലോമീറ്ററുകളോളം ഇടഞ്ഞോടിയ ആന ജനവാസമേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. ശിവലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് രാവിലെ എട്ടുമണിയോടെ ടൗൺ ഹാൾ പരിസരത്തുനിന്നും നായയെ കണ്ട് ഭയന്നോടിയത്. തുടർന്ന് രണ്ടര മണിക്കൂറോളം നഗരത്തെ മുൾമുനയിൽ നിർത്തിയ ആന, ഒടുവിൽ മൂന്ന് കിലോമീറ്റർ അകലെയുള്ള ചേരൂർ ഗാന്ധിനഗർ സ്രീറ്റിലാണ് തളയ്ക്കപ്പെട്ടത്. ഓട്ടത്തിനിടയിൽ വീടുകളുടെ മേൽക്കൂരകൾ, കാർ ഷെഡുകൾ, മതിലുകൾ, ഗേറ്റുകൾ എന്നിവ തകർത്ത ആന ഒരു കാർ കൊമ്പുകൊണ്ട് കുത്തിമറിച്ചിടുകയും ചെയ്തു. ഓഫീസിലേക്ക് പോകുന്ന ആളുകളുടെ തിരക്കുള്ള സമയമായിരുന്നതിനാൽ പലരും വാഹനം ഉപേക്ഷിച്ചാണ് ഓടി രക്ഷപ്പെട്ടത്. ഇതിനിടെ ആനയുടെ ചിത്രമെടുക്കാൻ ശ്രമിച്ച പത്ര ഫോട്ടോഗ്രാഫർമാരെ പാപ്പാന്മാർ ആക്രമിച്ചതായും പരാതിയുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ആനയുടെ മസ്തകത്തിലും തുമ്പിക്കൈയിലും ചോര ഒഴുക്കുണ്ടായിരുന്നു. ഒടുവിൽ എലിഫന്റ് സ്ക്വാഡും പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി നടത്തിയ ശ്രമങ്ങൾക്കൊടുവിൽ പാപ്പാന്മാർ ആനയെ വടവും ചങ്ങലയും ഉപയോഗിച്ച് മരത്തിൽ ബന്ധിക്കുകയായിരുന്നു.

article-image

dfsdfsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed