പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹംസ ബുർഹാൻ പാക് അധീന കശ്മീരിൽ വെടിയേറ്റു മരിച്ചു
ഷീബ വിജയൻ
2019-ൽ 40 സിആർപിഎഫ് ജവാന്മാരുടെ വീരമൃത്യുവിന് കാരണമായ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാൻ (അർജമന്ദ് ഗുൽസാർ ദാർ) പാക് അധീന കശ്മീരിലെ മുസാഫറബാദിൽ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ശരീരത്തിൽ ഒന്നിലധികം വെടിയുണ്ടകളേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കശ്മീരിലെ പുൽവാമ സ്വദേശിയായ ഇയാൾ ഉന്നത പഠനത്തിനെന്ന വ്യാജേന ഏഴ് വർഷം മുൻപാണ് പാകിസ്താനിലേക്ക് കടന്നത്. തുടർന്ന് നിരോധിത ഭീകരസംഘടനയായ 'അൽ ബദർ' കമാൻഡറായി മാറിയ ഇയാളെ, ഡിജിറ്റൽ സംവിധാനങ്ങളിലൂടെ കശ്മീരിലെ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിച്ചതിനെ തുടർന്ന് 2022-ൽ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം യുഎപിഎ നിയമപ്രകാരം ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ തിരയുന്ന പ്രമുഖ ഭീകരർ പാകിസ്താനിൽ അജ്ഞാതരാൽ കൊല്ലപ്പെടുന്ന സംഭവങ്ങളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ പേരാണ് ഹംസ ബുർഹാൻ.
dseweswadewqs

