സരയൂ നദീതീരത്ത് ശവസംസ്കാര ചടങ്ങിനിടെ യുവാവിനെ മുതല പിടിച്ചു
ഷീബ വിജയൻ
ഉത്തർപ്രദേശിലെ സരയൂ നദീതീരത്ത് ഭാര്യാമാതാവിന്റെ ശവസംസ്കാര ചടങ്ങിനായി ചിതയൊരുക്കുന്നതിനിടെ 30-കാരനായ യുവാവിനെ മുതല പിടിച്ചു. ഗ്രേറ്റർ നോയിഡ സ്വദേശിയായ ദീപക് ശർമ്മയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം നദിയിൽ കുളിക്കാനിറങ്ങിയ ദീപക്കിനെ വെള്ളത്തിനടിയിൽ നിന്നും പെട്ടെന്ന് ഉയർന്നുവന്ന മുതല തലയിൽ കടിച്ചെടുത്ത് നദിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ വിലക്കിയെങ്കിലും അത് അവഗണിച്ചാണ് ദീപക് നദിയിലിറങ്ങിയത്. നാട്ടുകാരും പോലീസും ദുരന്തനിവാരണ സേനയും സരയൂ നദിയിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും യുവാവിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
sddsds

