പശ്ചിമേഷ്യൻ പ്രതിസന്ധി: ന്യൂഡൽഹിയിൽ ഇന്ത്യ-ഇറാൻ നിർണായക ഉഭയകക്ഷി ചർച്ച


ശാരിക l ദേശീയം

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയും ആഗോള ഊർജ സുരക്ഷയും മുൻനിർത്തി ഇന്ത്യയും ഇറാനും തമ്മിൽ നിർണായക ഉഭയകക്ഷി ചർച്ച നടത്തി. ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് മുന്നോടിയായി വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരഘ്ചിയും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.

ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകളുടെ സുരക്ഷയെക്കുറിച്ചും ഇന്ധന വിതരണ തടസങ്ങളെക്കുറിച്ചും ഇരുനേതാക്കളും വിശദമായി സംസാരിച്ചു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അതീവ ഗുരുതരമായ സാഹചര്യങ്ങളും അതിൻ്റെ ആഗോള പ്രത്യാഘാതങ്ങളും കൂടിക്കാഴ്ചയിൽ മുഖ്യ ചർച്ചാവിഷയമായി. പരസ്പര താൽപര്യമുള്ള ഉഭയകക്ഷി കാര്യങ്ങളും ഇരുനേതാക്കളും പങ്കുവെച്ചു.

ഹോർമുസ് കടലിടുക്ക്, ചെങ്കടൽ തുടങ്ങിയ അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതവും തടസമില്ലാത്തതുമായ കപ്പൽ ഗതാഗതം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ധന വിലക്കയറ്റവും എൽപിജി, ക്രൂഡ് ഓയിൽ ടാങ്കറുകളുടെ സുരക്ഷിത പാതയും ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമാണ്.

ഇന്ത്യയുടെ അധ്യക്ഷതയിൽ മേയ് 14, 15 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് ഇറാൻ വിദേശകാര്യമന്ത്രി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയത്. യോഗത്തിൽ പങ്കെടുത്തതിന് എസ്. ജയശങ്കർ നന്ദിയറിയിച്ചു.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed