റോഡിൽ അമിത ശബ്ദമുണ്ടാക്കി അഭ്യാസം; വാഹനങ്ങൾ പിടിച്ചെടുത്തു, ഡ്രൈവർമാർക്കെതിരെ ബഹ്റൈനിൽ നടപടി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ജനങ്ങൾക്കും താമസക്കാർക്കും ശല്യമാകുന്ന രീതിയിൽ വാഹനങ്ങളിൽ അമിത ശബ്ദമുണ്ടാക്കുകയും പൊതുസമാധാനം ലംഘിക്കുകയും ചെയ്ത ഡ്രൈവർമാർക്കെതിരെ ബഹ്‌റൈൻ ട്രാഫിക് അധികൃതർ കർശന നടപടി സ്വീകരിച്ചു. നിയമലംഘനം നടത്തിയ നിരവധി പേരെ പിടികൂടുകയും ഇവരുടെ വാഹനങ്ങൾ 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്തു.

വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തി അമിത ശബ്ദം പുറപ്പെടുവിച്ചും, ജനങ്ങളിൽ ഭീതി പടർത്തുന്ന രീതിയിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനുമാണ് നടപടി. പിടിയിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

റോഡിലെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ സമാധാനം സംരക്ഷിക്കുന്നതിനും വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. നിശ്ചിത മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ ഒത്തുതീർപ്പില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

article-image

dsadsaadsads

You might also like

  • NEC

Most Viewed