ശ്വാസംമുട്ടി ഡൽഹി; വായുനിലവാരം ഗുരുതരാവസ്ഥയിൽ, പലയിടത്തും എക്യുഐ 400 കടന്നു, 191 വ്യവസായ യൂണിറ്റുകൾ പൂട്ടാൻ ഉത്തരവ്
ഷീബ വിജയൻ
രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. ഞായറാഴ്ച രാവിലെ ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 350-ൽ അധികമായി ഉയർന്നു. നഗരത്തിലെ ഭൂരിഭാഗം നിരീക്ഷണ കേന്ദ്രങ്ങളിലും വായുനിലവാരം വളരെ മോശം വിഭാഗത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഐഐടി ഡൽഹി ഉൾപ്പെടെയുള്ള ഏഴിടങ്ങളിൽ എക്യുഐ 400 കടന്ന് ഗുരുതരാവസ്ഥയിലാണ്.
ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഉണ്ടായ ഈ മലിനീകരണ വർദ്ധനവിനെതിരെ കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്ത 191 വ്യവസായ യൂണിറ്റുകൾ പൂട്ടാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
edewew


