മലപ്പുറത്ത് വയലിലെ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് 13-കാരന് ദാരുണാന്ത്യം
ഷീബ വിജയൻ
മലപ്പുറം തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിലെ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദ് (13) ആണ് മരിച്ചത്. വീടിന് സമീപത്തെ വയലിൽ കളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
വൈദ്യുത പോസ്റ്റിലെ സ്റ്റേ കമ്പിയുടെ അലൈൻമെന്റ് തെറ്റി ഹൈവോൾട്ടേജ് ലൈനിൽ തൊട്ടുനിൽക്കുന്ന നിലയിലായിരുന്നു. ഇതേക്കുറിച്ച് നാട്ടുകാർ പലതവണ കെഎസ്ഇബി അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് ആരോപിച്ചുകൊണ്ട് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. കെഎസ്ഇബിയുടെ ഗുരുതരമായ അനാസ്ഥയാണ് ഈ ജീവഹാനിക്ക് കാരണമെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
fsfdsdfsdfs


