പ്രതിഷേധിക്കാൻ ഒരിടവും അനിശ്ചിതകാലത്തേക്ക് കൈവശം വെയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി


ശാരിക

ന്യൂഡൽഹി: പ്രതിഷേധം നടത്താൻ ഒരു സ്ഥലവും അനിശ്ചിത കാലത്തേക്ക് കൈവശംവയ്ക്കാൻ ആർക്കും അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം ജന്തർ മന്ദറിലും ഞായറാഴ്ച ഇന്ത്യാ സഖ്യം രാംലീല മൈതാനത്തും സംഘടിപ്പിച്ച പ്രതിഷേധങ്ങൾ സംബന്ധിച്ച ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ഇത്തരം പ്രതിഷേധങ്ങൾക്കായി ഔദ്യോഗികമായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽപോലും സമരം നടത്തുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിച്ചിരിക്കണമെന്ന് സുപ്രീം കോടതി ഓർമ്മിപ്പിച്ചു. ഒരു സ്ഥലം എന്നന്നേക്കുമായി കൈവശംവച്ച് പ്രതിഷേധം നടത്താനാകില്ല. മറ്റ് പ്രതിഷേധക്കാരുമുണ്ട്; കർഷകരും അഭിഭാഷകരും എവിടെ പോകും? എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.

ദീപാവലി അടുത്തിരിക്കെ ഞായറാഴ്ച ഇന്ത്യാ സഖ്യം രാംലീല മൈതാനത്ത് സംഘടിപ്പിച്ച 'ചലോ ഡൽഹി' പ്രതിഷേധം തങ്ങൾക്ക് വൻ നാശനഷ്ടമുണ്ടാക്കിയെന്നും ഉത്സവകാലത്ത് ഇത്തരം പ്രതിഷേധങ്ങൾ തടയണമെന്നും ആവശ്യപ്പെട്ട് വ്യാപാരി സംഘടനകൾ സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.

പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നവർ തങ്ങളുടെ നടപടികളുടെ ഫലമായുണ്ടാകുന്ന ഏത് പ്രത്യാഘാതങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകണമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയിൽ ആവശ്യപ്പെട്ടു.

article-image

aasde

You might also like

  • Lulu Exchange
  • Straight Forward

Most Viewed