ബഹ്റൈനിൽ നിയമവിരുദ്ധമായി പിടിച്ചെടുത്ത 466 കിലോഗ്രാം ചെമ്മീൻ കോസ്റ്റ് ഗാർഡ് പിടികൂടി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ കടൽ വിഭവങ്ങൾ സംരക്ഷിക്കുന്നതിനും സമുദ്ര നിയമങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള പരിശോധനകളുടെ ഭാഗമായി കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിലിൽ ഏകദേശം 466 കിലോഗ്രാം ചെമ്മീൻ പിടിച്ചെടുത്തു. നിരോധിതവും നിയമവിരുദ്ധവുമായ വല ഉപയോഗിച്ചാണ് ഈ ചെമ്മീൻ പിടിച്ചെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
ആവശ്യമായ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
മത്സ്യബന്ധന നിയമലംഘനങ്ങൾ കർശനമായി തടയുന്നതിനും എല്ലാ മീൻപിടുത്തക്കാരും മൽസ്യബന്ധന ഉപകരണങ്ങൾ സംബന്ധിച്ച ഔദ്യോഗിക നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
ാിാേി

