പാകിസ്ഥാനിൽ ട്രെയിൻ പാളം തെറ്റി അപകടം: അഞ്ച് മരണം, നിരവധി പേർക്ക് പരിക്ക്


ശാരിക

കറാച്ചി: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 5.15-ഓടെ പഞ്ചാബ് പ്രവിശ്യയിലെ ഷേർ ഷായിൽ വെച്ചാണ് സംഭവം.

കറാച്ചിയിലെ സതേൺ പോർട്ട് സിറ്റിയിൽ നിന്ന് നോർത്ത് വെസ്റ്റേൺ സിറ്റിയിലേക്ക് പോവുകയായിരുന്ന 'ദി റഹ്‌മാൻ ബാബ എക്സ്പ്രസ്' ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ മുൾട്ടാനിലെ നിഷ്താർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ സംഭവസ്ഥലത്ത് തുടരുകയാണ്. പാകിസ്ഥാനിൽ ട്രെയിൻ അപകടങ്ങൾ പതിവായി മാറുന്നതിനിടെയാണ് പുതിയ സംഭവം.

article-image

desdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed