മാർത്തോമ്മാ ഇടവക കൺവെൻഷൻ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ ബഹ്റൈനിൽ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷൻ പ്രസംഗകനായ റവ. റെൻജി വർഗീസിനും, പത്നി ടെനി വർഗീസിനും ബഹ്‌റൈൻ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.
ഇടവക വികാരി റവ. ബിജു ജോൺ, കോ-വികാരി റവ. സാമുവൽ വർഗീസ്, ട്രസ്റ്റി മാത്യൂസ് ഫിലിപ്പ്, കൺവീനർ ഐപ്പ് ജോൺ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളും ഇടവകാംഗങ്ങളും ചേർന്ന് ഇരുവരെയും സ്നേഹപൂർവ്വം സ്വീകരിച്ചു.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ ബഹ്‌റൈൻ മാർത്തോമ്മാ കോംപ്ലക്സിൽ വെച്ച് നടക്കുന്ന ഇടവക കൺവെൻഷനിൽ റവ. റെൻജി വർഗീസ് വചനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഒക്ടോബർ 5 വരെ അദ്ദേഹം ബഹ്‌റൈനിൽ തുടരുമെന്ന് സെക്രട്ടറി ഫിലിപ്പ് പി. വർഗീസ് അറിയിച്ചു
asdfsf

