പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതിക്ക് കുത്തേറ്റു; ഭർത്താവ് പിടിയിൽ


ഷീബ വിജയൻ

കോഴിക്കോട്: അധ്യാപകർ പ്രതിയായ വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു. ഭർത്താവ് വിനീഷാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കീർത്തനയെ വടകര താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇന്ന് രാവിലെ വടകര പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.

ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയതായിരുന്നു കീർത്തന. സ്റ്റേഷന് സമീപം വിനീഷ് ആക്രമിക്കുകയായിരുന്നു. പ്രതി വിനീഷിനെ ഉടൻ പോലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ ആക്രമണ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

കീർത്തനയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എംഡിഎംഎ കേസിൽ കീർത്തനയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതിൻ പ്രകാരം എല്ലാ ശനിയാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ വന്ന് ഒപ്പിടണമെന്ന നിബന്ധനയുണ്ടായിരുന്നു. ഇതനുസരിച്ച് വടകര പോലീസ് സ്റ്റേഷനിലെത്തിയതായിരുന്നു കീർത്തന.

article-image

dfsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed