തോൽക്കാൻ ആളില്ല; 8, 9, 10 ക്ലാസുകളിൽ സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ 8, 9, 10 ക്ലാസുകളിൽ ഏർപ്പെടുത്തിയിരുന്ന സബ്ജക്ട് മിനിമം മാർക്ക് സംവിധാനം പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. മിനിമം മാർക്ക് ഒഴിവാക്കിയതോടെ വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന പ്രത്യേക പഠന പിന്തുണാ (Remedial Teaching) ക്ലാസുകളും ഇല്ലാതാകും.
വിദ്യാർത്ഥികളുടെ യഥാർത്ഥ പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് മുൻപ് എൽ.ഡി.എഫ് സർക്കാർ മിനിമം മാർക്ക് രീതി നടപ്പിലാക്കിയത്. അടിസ്ഥാനപരമായി എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾ വരെ പത്താം ക്ലാസിൽ ഉയർന്ന വിജയം നേടുന്നുവെന്ന വ്യാപക വിമർശനങ്ങളെ തുടർന്നായിരുന്നു ഈ പരിഷ്കാരം. ആദ്യം എട്ടാം ക്ലാസിലും പിന്നീട് ഒൻപതാം ക്ലാസിലും മിനിമം മാർക്ക് നിർബന്ധമാക്കിയിരുന്നു.
പുതിയ തീരുമാനത്തോടെ പൊതുപരീക്ഷകളിൽ പരാജയപ്പെടുന്നവരുടെ എണ്ണം ഗണ്യമായി കുറയുമെങ്കിലും, കുട്ടികളുടെ പഠന നിലവാരം വീണ്ടും താഴേക്ക് പതിക്കുമെന്ന ആശങ്ക വിദ്യാഭ്യാസ വിദഗ്ദ്ധരും അധ്യാപകരും പങ്കുവെക്കുന്നുണ്ട്.
cddasdsds

