ഇനി ലോകം പന്തിന് പിന്നാലെ; ഫുട്ബോൾ ലോകകപ്പിന് ഇന്ന് ആവേശകരമായ തുടക്കം


ഷീബ വിജയൻ

ആരാധകർ കാത്തിരുന്ന ഫുട്ബോൾ ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് രാത്രി തുടക്കമാകും. മെക്സിക്കോ സിറ്റിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ആഫ്രിക്കൻ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും. വ്യാഴാഴ്ച രാത്രി ഇന്ത്യൻ സമയം 12.30നാണ് ഉദ്ഘാടന മത്സരം ക്രമീകരിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന 23-ാമത് ലോകകപ്പിൽ ആകെ 104 മത്സരങ്ങളാണ് അരങ്ങേറുക. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തങ്ങളുടെ ആറാം ലോകകപ്പ് കളിക്കാനാണ് ഈ ടൂർണമെന്റിൽ ബൂറ്റണിയുന്നത്.

article-image

deqwadsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed