കേരള തെരഞ്ഞെടുപ്പ് വിജയം: കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി വിജയാഹ്ലാദം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൈവരിച്ച മികച്ച വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കെ.എം.സി.സി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു. മനാമ കെ.എം.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും പ്രവർത്തകർ വിജയം ആഘോഷമാക്കി.
ജില്ലാ വൈസ് പ്രസിഡന്റ് അനസ് നാട്ടുകലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.എം.സി.സി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കര ഉദ്ഘാടനം ചെയ്തു. ആക്ടിങ് ജനറൽ സെക്രട്ടറി അഷ്‌റഫ് കാട്ടിൽ പീടിക, നേതാക്കളായ കെ.പി. മുസ്തഫ, ഷാഫി പാറക്കട്ട, ഫൈസൽ കണ്ടിത്തായ, ഇഖ്ബാൽ താനൂർ, ശറഫുദ്ധീൻ മാരായമംഗലം എന്നിവർ ആശംസകൾ നേർന്നു.
സലീം തളങ്കര, ഫൈസൽ വില്യാപ്പിള്ളി, അഷ്‌റഫ് കക്കണ്ടി തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ഭാരവാഹികളായ യൂസഫ് മുണ്ടൂർ, അൻവർ കുമ്പിടി, നൗഫൽ കെ.പി, നൗഷാദ് പുതുനഗരം, അൻസാർ ചങ്ങലീരി, അബ്ദുൽ കരീം, ഫൈസൽ വടക്കഞ്ചേരി, കബീർ നെയ്യൂർ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നിസാമുദ്ധീൻ മാരായമംഗലം സ്വാഗതവും ട്രഷറർ ഹാരിസ് വി.വി. തൃത്താല നന്ദിയും പറഞ്ഞു.
gdgdfg

