മനാമ മദ്‌റസ വിദ്യാർത്ഥികൾക്ക് ഉജ്ജ്വല വിജയം; സമസ്ത ബഹ്‌റൈൻ അനുമോദിച്ചു
പ്രദീപ് പുറവങ്കര
മനാമ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ച ഇർശാദുൽ മുസ്‌ലിമീൻ മദ്‌റസ വിദ്യാർത്ഥികളെ സമസ്ത ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റി അനുമോദിച്ചു. പരീക്ഷ എഴുതിയ 94 വിദ്യാർത്ഥികളും വിജയിച്ചു.
അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി നടന്ന പരീക്ഷയിൽ 2 ടോപ് പ്ലസ്, 25 ഡിസ്റ്റിംഗ്ഷൻ, 41 ഫസ്റ്റ് ക്ലാസ് എന്നിവയുൾപ്പെടെയാണ് ഈ തിളക്കമാർന്ന നേട്ടം. അഞ്ചാം ക്ലാസിലെ സംറ മർയം, ഫാത്തിമ ഹനിയ്യ എന്നിവർ ടോപ് പ്ലസ് നേടി. ഏഴാം ക്ലാസിൽ മുഹമ്മദ് സഹൽ (ഡിസ്റ്റിംഗ്ഷൻ), പത്താം ക്ലാസിൽ ആഇശ റീം സുബൈർ (ഫസ്റ്റ് ക്ലാസ്), പന്ത്രണ്ടാം ക്ലാസിൽ ആലിയ മർയം ജാഫർ (ഡിസ്റ്റിംഗ്ഷൻ) എന്നിവർ ഓരോ ക്ലാസുകളിലും ഒന്നാം സ്ഥാനം നേടി മദ്‌റസയുടെ അഭിമാനം ഉയർത്തി.
അനുമോദന ചടങ്ങിൽ മനാമ ഏരിയ ഭാരവാഹികളും രക്ഷിതാക്കളും പ്രവർത്തകരും പങ്കെടുത്തു.
asd

