ബഹ്‌റൈൻ വാണിജ്യ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റം; കമ്പനി നിയമം ഭേദഗതി ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും കോർപ്പറേറ്റ് ഗവേണൻസ് ശക്തമാക്കുന്നതിനുമായി ബഹ്‌റൈൻ വാണിജ്യ കമ്പനി നിയമത്തിൽ നിർണ്ണായക ഭേദഗതികൾ വരുത്തി. 2025-ലെ ഡിക്രി നിയമം നമ്പർ 38 പ്രകാരം നടപ്പിലാക്കിയ ഈ പരിഷ്കാരങ്ങൾ, ആഗോള സാമ്പത്തിക-സാങ്കേതിക മാറ്റങ്ങൾക്ക് അനുസൃതമായി ബിസിനസ്സ് നടപടിക്രമങ്ങൾ ലളിതമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

പുതിയ ഭേദഗതികൾ ബഹ്‌റൈനിലെ നിയമ വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് നിയമവിദഗ്ദ്ധ മനാൽ ദാഹി അഭിപ്രായപ്പെട്ടു. ഡിജിറ്റൽ സംവിധാനങ്ങളുടെ വിപുലമായ ഉപയോഗമാണ് ഇതിൽ ഏറ്റവും പ്രധാനം. ഇലക്ട്രോണിക് ബോർഡ് മീറ്റിംഗുകൾ, ഓൺലൈൻ ജനറൽ അസംബ്ലികൾ, ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം എന്നിവയ്ക്ക് ഇനി മുതൽ നിയമപരമായ സാധുതയുണ്ടാകും. ഇത് കമ്പനികളുടെ തീരുമാനങ്ങൾ വേഗത്തിലാക്കാനും ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും നിക്ഷേപകർക്ക് നടപടികളിൽ പങ്കാളികളാകാനും സഹായിക്കും.

ഒരൊറ്റ ഓഹരിയുടമയ്ക്ക് മാത്രമായി ക്ലോസ്ഡ് ജോയിന്റ് സ്റ്റോക്ക് കമ്പനികൾ തുടങ്ങാൻ അനുവാദം നൽകുന്നു എന്നതാണ് മറ്റൊരു പ്രധാന മാറ്റം. ഇത് നിക്ഷേപകർക്ക് കൂടുതൽ സൗകര്യം നൽകും. അതേസമയം, സുതാര്യത ഉറപ്പാക്കുന്നതിനായി 'ജോയിന്റ് പാർട്ടിസിപ്പേഷൻ കമ്പനി' എന്ന ഘടന നിർത്തലാക്കി. കമ്പനി ഡയറക്ടർമാർക്കും മാനേജർമാർക്കും വ്യക്തിപരമായ ബാധ്യതകൾ വർദ്ധിപ്പിക്കുന്നതിലൂടെ ഉത്തരവാദിത്തം ഉറപ്പാക്കാനും ക്രെഡിറ്റർമാരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനും പുതിയ നിയമം സഹായിക്കും.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed