സ്വദേശി തൊഴിൽ നിയമനം ഇനി വേഗത്തിലാകും; തൊഴിൽ മന്ത്രാലയത്തിന്റെ ഡിജിറ്റൽ സേവനങ്ങൾ നവീകരിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനി പൗരന്മാരെ ജോലിക്കെടുക്കുന്ന പ്രക്രിയ കൂടുതൽ ലളിതമാക്കുന്നതിനായി തൊഴിൽ മന്ത്രാലയം ഡിജിറ്റൽ സേവനങ്ങളിൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി. തൊഴിലുടമകൾക്ക് ആവശ്യമായ ഉദ്യോഗാർത്ഥികളുടെ കൂടുതൽ നോമിനേഷനുകൾ ഇനി മുതൽ ഓൺലൈനായി തന്നെ ആവശ്യപ്പെടാം. പൊതുസേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

നേരത്തെ അഞ്ച് പ്രവൃത്തിദിവസങ്ങൾ എടുത്തിരുന്ന നടപടിക്രമങ്ങൾ പുതിയ പരിഷ്‌കാരത്തിലൂടെ വെറും ഒരു ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. നാഷണൽ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം വഴി നടപടിക്രമങ്ങൾ പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്തതാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. ഇതുവഴി തൊഴിലുടമകൾക്ക് കൂടുതൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താനും അവർ തമ്മിൽ താരതമ്യം ചെയ്ത് ഏറ്റവും അനുയോജ്യരായവരെ തിരഞ്ഞെടുക്കാനും സാധിക്കും.

നൂതനമായ ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പിലാക്കുന്നത് വഴി റിക്രൂട്ട്‌മെന്റ് നടപടികൾ വേഗത്തിലാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് തൊഴിൽ മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു. സേവനങ്ങൾ പൂർണ്ണമായും ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുന്നതോടെ ഉപഭോക്താക്കളുടെ സമയം ലാഭിക്കാനും സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

sfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed