മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഫ്ലക്സിന്റെ വലുപ്പം നോക്കിയല്ല; ജനവികാരം കണക്കിലെടുക്കുമെന്ന് കെ. മുരളീധരൻ


ശാരിക l കേരളം

കൊച്ചി: ഫ്ലക്സിന്റെ വലുപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ജനവികാരം കണക്കിലെടുക്കുമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പ്രകടനങ്ങൾ നാട്ടുകാർ കണ്ട് ആസ്വദിക്കുന്നുണ്ടെന്നും ജനാധിപത്യ പ്രക്രിയയിൽ ഇതൊക്കെ പതിവാണെന്നും അദ്ദേഹം പറഞ്ഞു. ജനവികാരം കണക്കിലെടുത്തുകൊണ്ടുള്ള തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

നിലവിൽ പാർട്ടിയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഞായറാഴ്ച തീരുമാനം വരുമെന്നും മുരളീധരൻ പറഞ്ഞു. അന്തിമ തീരുമാനം വന്ന ശേഷം തന്റെ അഭിപ്രായം പറയാം. ആരെ പാർട്ടി തീരുമാനിച്ചാലും അംഗീകരിക്കും. താൻ ആരെയാണ് പിന്തുണച്ചതെന്ന് പറയുന്നതിൽ മടിയൊന്നുമില്ലെന്നും അത് പ്രഖ്യാപനത്തിന് ശേഷം വെളിപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തെരഞ്ഞെടുപ്പ് ഫലം വന്ന് നാലാം ദിവസവും ആരാകും മുഖ്യമന്ത്രി എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. എംഎൽഎമാരുടെ നിലപാടറിഞ്ഞ് എഐസിസി നിരീക്ഷകർ മടങ്ങിയതോടെ ഡൽഹി കേന്ദ്രീകരിച്ചാണ് തുടർ ചർച്ചകൾ നടക്കുന്നത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്ക്, അജയ് മാക്കൻ എന്നിവർ ഹൈക്കമാൻഡിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. നിലവിൽ 48 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കെ.സി. വേണുഗോപാൽ പക്ഷം അവകാശപ്പെടുമ്പോൾ, 35 പേരുടെ പിന്തുണ വി.ഡി. സതീശൻ പക്ഷവും 23 പേരുടെ പിന്തുണ രമേശ് ചെന്നിത്തല വിഭാഗവും അവകാശപ്പെടുന്നുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് വിവരം.

article-image

dsfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed