സൈന്യം സുസജ്ജം; സംശയാസ്പദമായ വസ്തുക്കൾ തൊടരുത്: ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് മുന്നറിയിപ്പ്


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ എല്ലാ സൈനിക വിഭാഗങ്ങളും ആയുധശേഖരങ്ങളും അതീവ ജാഗ്രതയിലാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് (BDF) ജനറൽ കമാൻഡ് അറിയിച്ചു. രാജ്യത്തെ സംരക്ഷിക്കുന്നതിനായി സൈനികർ പുലർത്തുന്ന ഉയർന്ന പോരാട്ടവീര്യത്തിലും ജാഗ്രതയിലും ജനറൽ കമാൻഡ് അഭിമാനം രേഖപ്പെടുത്തി.

ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ അവശേഷിച്ചിട്ടുള്ള അപരിചിതമോ സംശയാസ്പദമോ ആയ വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ യാതൊരു കാരണവശാലും അവയെ സമീപിക്കാനോ തൊടാനോ പാടില്ലെന്ന് സൈന്യം കർശന നിർദ്ദേശം നൽകി. ഇത്തരം വസ്തുക്കൾ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനായി റോയൽ ഫീൽഡ് എൻജിനീയറിങ് യൂണിറ്റിലെ വിദഗ്ധർ സജ്ജമാണെന്നും സൈന്യം വ്യക്തമാക്കി. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

article-image

fgfhh

You might also like

  • Lulu Exchange
  • Straight Forward

Most Viewed