കമ്പനിയിൽനിന്ന് പത്ത് ലക്ഷത്തോളം രൂപയുടെ കോപ്പർ കേബിളുകൾ മോഷ്ടിച്ചു: മൂന്ന് പ്രവാസികൾ ബഹ്റൈനിൽ പിടിയിൽ


പ്രദീപ് പുറവങ്കര

മനാമ: റാസ് സുവൈദിലെ സ്വകാര്യ കമ്പനിയിൽനിന്ന് വൻതോതിൽ കോപ്പർ കേബിളുകൾ മോഷ്ടിച്ച കേസിൽ മൂന്ന് ഏഷ്യൻ സ്വദേശികളെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 35-നും 46-നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായവർ.

ഏകദേശം രണ്ട് ടണ്ണോളം വരുന്ന കോപ്പർ വയറുകളാണ് ഇവർ കമ്പനിയിൽനിന്ന് കവർന്നത്. വിപണിയിൽ ഇതിന് 10,000 ബഹ്‌റൈനി ദിനാറിലധികം (ഏകദേശം 22 ലക്ഷം ഇന്ത്യൻ രൂപ) വിലവരുമെന്ന് അധികൃതർ വ്യക്തമാക്കി. മോഷണത്തെക്കുറിച്ച് ലഭിച്ച പരാതിയിൽ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് മോഷ്ടിച്ച കേബിളുകൾ പോലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.

article-image

dsfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed