കുട്ടികൾക്കായി ‘ആട്ടം 1.0’ ഓൺലൈൻ ഡാൻസ് മത്സരം; വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ വേദിയൊരുക്കുന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ തിരുവനന്തപുരം പ്രവാസികളുടെ കൂട്ടായ്മയായ വോയിസ് ഓഫ് ട്രിവാൻഡ്രം (VOT) ബഹ്‌റൈൻ ഫോറം, 8 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കായി ‘ആട്ടം 1.0 – സീസൺ 1’ ഓൺലൈൻ സോളോ സിനിമാറ്റിക് ഡാൻസ് മത്സരം സംഘടിപ്പിക്കുന്നു. മെയ് ഒന്നിന് ആരംഭിക്കുന്ന മത്സരത്തിൽ മൂന്ന് വിഭാഗങ്ങളിലായാണ് വിജയികളെ കണ്ടെത്തുന്നത്.
ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനക്കാർക്ക് 100 യുഎസ് ഡോളറും രണ്ടാം സ്ഥാനക്കാർക്ക് 50 യുഎസ് ഡോളറും സമ്മാനമായി ലഭിക്കും. ഇതിനുപുറമെ സോഷ്യൽ മീഡിയയിലെ ജനപ്രീതി മുൻനിർത്തി പ്രത്യേക പോപ്പുലാരിറ്റി അവാർഡും നൽകും. സിനിമാ ഗാനങ്ങളെ അടിസ്ഥാനമാക്കിയുള്ള നൃത്ത പ്രകടനങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്.
മെയ് 15 വരെ ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്ത് എൻട്രികൾ സമർപ്പിക്കാം. മെയ് 28-ന് വിജയികളെ പ്രഖ്യാപിക്കുകയും മെയ് 29-ന് നടക്കുന്ന ഗ്രാൻഡ് അവാർഡ് നൈറ്റിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് നിമ്മി എസ്.വി (33304348), ആനന്ദ് വി. നായർ (36389615), അംജിത് മോഹൻ (37341052), സെൻ ചന്ദ്രബാബു (35457919) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
sfgdsg

