ബഹ്‌റൈൻ നാവിക മേഖലയിൽ നാളെ തത്സമയ വെടിക്കോപ്പ് പരിശീലനം; മുന്നറിയിപ്പുമായി ഡിഫൻസ് ഫോഴ്സ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് ജനറൽ കമാൻഡ് നാളെ (ചൊവ്വ) വടക്കൻ സമുദ്രമേഖലയിൽ തത്സമയ വെടിക്കോപ്പ് (Live-fire) പരിശീലനം നടത്തുന്നു. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 15 നോട്ടിക്കൽ മൈൽ അകലെയുള്ള സമുദ്രഭാഗത്താണ് ഈ സൈനിക അഭ്യാസം നടക്കുന്നത്.

2026 മെയ് 5 ചൊവ്വാഴ്ച പുലർച്ചെ 3:00 മുതൽ രാവിലെ 7:00 വരെയാണ് പരിശീലനം നിശ്ചയിച്ചിരിക്കുന്നത്. 10,000 അടി ഉയരം വരെ സുരക്ഷാ പരിധിയായി നിശ്ചയിച്ചിട്ടുണ്ട്. ഈ സമയപരിധിയിൽ സുരക്ഷ കണക്കിലെടുത്ത് നാവികരും പൊതുജനങ്ങളും നിർദ്ദിഷ്ട മേഖലയിൽ പ്രവേശിക്കരുതെന്ന് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി.

article-image

fsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed