കേരളത്തിൽ യുഡിഎഫ് തരംഗം; ലീഡ് നില 90 കടന്നു, ഒമ്പത് മന്ത്രിമാർ പിന്നിൽ
ഷീബ വിജയൻ I കേരളം
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗം പ്രകടമാകുന്നു. ആദ്യ മണിക്കൂറുകളിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെങ്കിലും വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ യുഡിഎഫ് വ്യക്തമായ മേധാവിത്വം നേടി. നിലവിൽ യുഡിഎഫ് ലീഡ് നില 90 കടന്നിരിക്കുകയാണ്. ശക്തമായ ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിൽ പ്രതിഫലിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
മന്ത്രിമാരായ വീണാ ജോർജ്, പി. രാജീവ് ഉൾപ്പെടെ ഒമ്പത് മന്ത്രിമാർ നിലവിൽ പിന്നിലാണ്. ആറന്മുളയിൽ വീണാ ജോർജിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. എൻഡിഎ അഞ്ചിടത്ത് മുന്നിട്ടുനിൽക്കുന്നുണ്ട്. ഇത്തവണ അക്കൗണ്ട് തുറക്കാനാകുമെന്ന വലിയ പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പുകൾ.
തപാൽ വോട്ടുകളിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും എട്ടരയോടെ ഇവിഎമ്മുകൾ തുറന്നത് യുഡിഎഫിന് അനുകൂലമായ കാറ്റായി മാറി. നിയമസഭയിൽ 100 സീറ്റുകൾ വരെ നേടി അധികാരം തിരിച്ചുപിടിക്കാനാകുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുമ്പോൾ, അന്തിമ ഫലത്തിൽ ഭരണത്തുടർച്ച ലഭിക്കുമെന്ന വിശ്വാസത്തിലാണ് എൽഡിഎഫ്. വോട്ടെണ്ണലിനായി 15,465 ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്തുടനീളം നിയോഗിച്ചിരിക്കുന്നത്.
aaa

