തൊഴിലാളികൾക്ക് കൈത്താങ്ങായി പടവ് കുടുംബ വേദി; സൗജന്യ മെഡിക്കൽ കൂപ്പണുകൾ വിതരണം ചെയ്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: മെയ് ദിനത്തോടനുബന്ധിച്ച് പടവ് കുടുംബ വേദി തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ കൂപ്പൺ വിതരണം സംഘടിപ്പിച്ചു. അൽഹിലാൽ മെഡിക്കൽ സെന്റർ മനാമ ബ്രാഞ്ചുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പടവ് പ്രസിഡന്റ് സുനിൽ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ, അൽഹിലാൽ മാർക്കറ്റിംഗ് ഹെഡ് കിഷോർ പൂജാരിയിൽ നിന്നും സെക്രട്ടറി മുസ്തഫ പട്ടാമ്പി കൂപ്പണുകൾ ഏറ്റുവാങ്ങി.

article-image

രക്ഷാധികാരി ഉമ്മർ പാനായിക്കുളം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മുൻ സെക്രട്ടറി ഷിബു പത്തനംതിട്ട, മൈത്രി പ്രസിഡന്റ് സലിം തയ്യൽ, അഷ്‌റഫ് വടകര, ഷബീർ കൊല്ലം, സഹദ് എന്നിവർ ആശംസകൾ നേർന്നു. പ്രവാസി തൊഴിലാളികൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പടവ് ഈ കാരുണ്യ സംരംഭം ഒരുക്കിയത്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed