സൽമാനിയ ലേബർ ക്യാമ്പിൽ തൊഴിലാളികൾക്കൊപ്പം മെയ് ദിനം ആഘോഷിച്ച് കുടുംബ സൗഹൃദ വേദി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സൽമാനിയയിലെ എസിഎംഇ (ACME) ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കായി കുടുംബ സൗഹൃദ വേദി ബഹ്‌റൈൻ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗം ബിജു ജോർജ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആഘോഷത്തിന്റെ ഭാഗമായി ക്യാമ്പിലെ നൂറിലധികം തൊഴിലാളികൾക്ക് സംഘടനയുടെ വകയായി ബിരിയാണി വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി ബോബി ഫിലിമൂട്ടിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ മുഖ്യ രക്ഷാധികാരി അജിത് കണ്ണൂർ, ചാരിറ്റി വിങ് സെക്രട്ടറി സയിദ് ഹനീഫ എന്നിവർ മെയ് ദിന സന്ദേശങ്ങൾ നൽകി. ലേഡീസ് വിങ് പ്രസിഡന്റ് കാത്തു സച്ചിൻദേവ്, ഭാരവാഹികളായ ജയേഷ് താന്നിക്കൽ, അജിത് മണക്കാല എന്നിവരും വിവിധ വർക്കിങ് കമ്മിറ്റി അംഗങ്ങളും സാമൂഹിക പ്രവർത്തകരായ ജേക്കബ് തേക്കുതോട്, തോമസ് ഫിലിപ്പ് എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി. തൊഴിലാളികൾക്കൊപ്പം സമയം ചെലവഴിക്കാൻ അവസരമൊരുക്കിയ ക്യാമ്പ് അധികൃതർക്ക് സംഘടന നന്ദി രേഖപ്പെടുത്തി.
dsfdsg

