സൽമാബാദിൽ തൊഴിലാളികൾക്കൊപ്പം മെയ് ദിനം ആഘോഷിച്ച് ബഹ്റൈൻ നന്തി അസോസിയേഷൻ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ നന്തി അസോസിയേഷന്റെ നേതൃത്വത്തിൽ സൽമാബാദിലെ മദർ ബഹ്റൈൻ കമ്പനി ലേബർ ക്യാമ്പിൽ മെയ് ദിനാഘോഷം സംഘടിപ്പിച്ചു. തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന സംഗമത്തിൽ പ്രസിഡന്റ് ജൈസൽ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫസലു ഒ.കെ സ്വാഗതം പറഞ്ഞു.

പ്രവാസലോകത്തെ തൊഴിലാളികളുടെ പരസ്പര സഹകരണത്തെയും മെയ് ദിനത്തിന്റെ പ്രാധാന്യത്തെയും കുറിച്ച് മുസ്തഫ കുന്നുമ്മൽ, ഹനീഫ് കടലൂർ, അബ്ദുൾ കയ്യൂം എന്നിവർ സംസാരിച്ചു. ക്യാമ്പ് അംഗങ്ങളും ചടങ്ങിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. സ്നേഹവിരുന്നും സൗഹൃദ സംഭാഷണങ്ങളുമായി നടന്ന ആഘോഷ പരിപാടികൾ ട്രഷറർ കരീം പി.വി.കെ.യുടെ നന്ദി പ്രകാശനത്തോടെ സമാപിച്ചു.

article-image

sfdsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed