അൽ മന്നാഇ മലയാള വിഭാഗം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; നൂറിലധികം പേർ പങ്കെടുത്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അൽ മന്നാഇ സെന്റർ ശാസ്ത്രീയ വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. സഅദുല്ല അൽ മുഹമ്മദി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെന്റർ മലയാള വിഭാഗം നടത്തിവരുന്ന ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

article-image

രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ നടന്ന ക്യാമ്പിൽ നൂറിലധികം സന്നദ്ധ പ്രവർത്തകർ രക്തം നൽകി. സോഷ്യൽ വെൽഫേർ സെക്രട്ടറി ഹംസ കെ. ഹമദ്, അബ്ദുൽ ലത്തീഫ് ആലിയമ്പത്, സമീർ റിഫ, ഫൈസൽ ഹിദ്ദ്, ഷംസീർ ഒ.വി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ, ഫിനാൻസ് സെക്രട്ടറി ഹംസ അമേത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സമിതി അംഗങ്ങൾ ക്യാമ്പ് നിയന്ത്രിച്ചു.

article-image

dsfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed