തൊഴിലാളികൾക്കൊപ്പം മെയ് ദിനം ആഘോഷിച്ച് സിറോ മലബാർ സൊസൈറ്റി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിറോ മലബാർ സൊസൈറ്റി (സിംസ്) അൽബ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന ആഘോഷത്തിൽ ക്യാമ്പിലെ മുഴുവൻ പേർക്കും ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു.

തൊഴിലാളികളുടെ മാനസിക ഉല്ലാസത്തിനായി സംഘടിപ്പിച്ച വിവിധ കലാ-കായിക മത്സരങ്ങൾ മെയ് ദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. മത്സരങ്ങളിൽ വിജയിച്ചവർക്കായി സമ്മാനക്കുപ്പണികളും വിതരണം ചെയ്തു. പരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.

സിംസ് ആക്ടിങ് പ്രസിഡന്റ് ജിമ്മി ജോസഫ് തൊഴിലാളി ദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് പരിപാടികൾ നിയന്ത്രിച്ചു. സിംസ് ബോർഡ് അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജെയ്സൺ മഞ്ഞളി, ജോബി ജോസഫ്, സിബു ജോർജ്, ഷാജി സെബാസ്റ്റ്യൻ, സോബിൻ സി ജോസ്, ജസ്റ്റിൻ ഡേവിസ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

article-image

dfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed