പെരുമ്പാവൂർ അശമന്നൂരിൽ കനാലിൽ വീണ് രണ്ട് നഴ്സിംഗ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
ഷീബ വിജയൻ l കേരളം
പെരുമ്പാവൂർ: പെരുമ്പാവൂർ അശമന്നൂരിൽ കനാലിലെ ഒഴുക്കിൽപ്പെട്ട് രണ്ട് നഴ്സിംഗ് വിദ്യാർത്ഥികൾ മരിച്ചു. മലപ്പുറം സ്വദേശി അജ്മൽ, കൊല്ലം സ്വദേശി അജ്സൽ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ ഗുരുതരാവസ്ഥയിൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെറുകുന്നം കെ.എം.പി നഴ്സിംഗ് കോളേജിലെ ആറ് വിദ്യാർത്ഥികളാണ് പെരിയവാലി കനാലിന് സമീപം എത്തിയത്. ഇതിൽ മൂന്നുപേർ കുളിക്കാനായി ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. വേനൽക്കാലമായതിനാൽ കനാലിലെ ഷട്ടർ തുറന്നിരുന്നതിനാൽ പത്തടിയോളം വെള്ളവും ശക്തമായ ഒഴുക്കുമുണ്ടായിരുന്നു. വെള്ളത്തിലേക്കിറങ്ങിയ ഉടൻ തന്നെ വിദ്യാർത്ഥികൾ മുങ്ങിപ്പോയി.
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ പുറത്തെടുത്തത്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
േു്േു



