മെയ് 1ന് പ്രവാസി വെൽഫെയർ 'മീറ്റ് യുവർ ഡോക്ടർ' ഹെൽത്ത് ഇനിഷ്യേറ്റീവ് സംഘടിപ്പിക്കുന്നു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ വർഷംതോറും നടത്തിവരുന്ന 'മെയ് ഫെസ്റ്റിന്റെ' ഭാഗമായി, സംഘടനയുടെ ആരോഗ്യ സേവന വിഭാഗമായ മെഡ്‌കെയർ (MedCare) 'മീറ്റ് യുവർ ഡോക്ടർ' ഹെൽത്ത് ഇനിഷ്യേറ്റീവ് സംഘടിപ്പിക്കുന്നു. മെയ് 1 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 11 മണി വരെ സിഞ്ചിലെ പ്രവാസി സെന്ററിലാണ് പരിപാടി നടക്കുക.

പ്രവാസികളുടെ ആരോഗ്യനില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ സംരംഭത്തിൽ വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷൻ, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, കൗൺസിലിംഗ്, ജീവിതശൈലീ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹ്‌റൈനിലെ ആരോഗ്യ-സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഈ ക്യാമ്പ് പൂർണ്ണമായും സൗജന്യമാണ്.

ജനറൽ മെഡിസിൻ, കാർഡിയോളജി, ഇ.എൻ.ടി, ഡെന്റൽ, ഫാമിലി മെഡിസിൻ, ഇന്റേണൽ മെഡിസിൻ, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിൽ നിന്നായി ഡോ. അനൂപ് അബ്ദുള്ള, ഡോ. ഫൈസൽ, ഡോ. ജോയ്‌സ് ജോയ്, ഡോ. ദീപക്, ഡോ. നജീബ് ടി.എ, ഡോ. അനീന, ഡോ. നമിത, ഡോ. ഗോകുൽ, ഡോ. ഇസ്മായിൽ കെ. കണ്ടിയിൽ തുടങ്ങിയ വിദഗ്ധർ ക്യാമ്പിന് നേതൃത്വം നൽകും.

തിരക്കുപിടിച്ച പ്രവാസി ജീവിതത്തിനിടയിൽ പലപ്പോഴും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ പ്രവാസികൾ മറന്നുപോകാറുണ്ടെന്നും, പ്രവാസികളുടെ ആരോഗ്യ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ സംരംഭം ഡോക്ടർമാരുമായി നേരിട്ട് സംവദിക്കാനും വിദഗ്ധ പരിശോധനകൾ നടത്താനുമുള്ള മികച്ച അവസരമാണെന്നും മെഡ്‌കെയർ കോർഡിനേറ്റർ അബ്ദുള്ള കുറ്റ്യാടി പറഞ്ഞു.

article-image

sgdsg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed