ലോകസഞ്ചാരി ഡോ. സിംഗാര വടിവേലിന് ബഹ്റൈനിൽ ഊഷ്മള സ്വീകരണം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: സോളോ മോട്ടോർസൈക്കിൾ യാത്രയിലൂടെ ലോകം ചുറ്റുന്ന തമിഴ്നാട് സ്വദേശി ഡോ. സിംഗാര വടിവേലിന് ബഹ്റൈൻ ഭാരതി അസോസിയേഷൻ ആസ്ഥാനത്ത് ഗംഭീര സ്വീകരണം നൽകി. കഴിഞ്ഞ 25 മാസത്തിനിടെ 63 രാജ്യങ്ങൾ പിന്നിട്ട വടിവേലിനെ കാണാൻ നിരവധി പേരാണ് എത്തിയത്.
പുഗഴേന്തി നല്ലസാമിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജ പാണ്ഡ്യൻ മുഖ്യാതിഥിയായിരുന്നു. മൈക്രോസോഫ്റ്റിലെ മുൻ സീനിയർ എക്സിക്യൂട്ടീവ് ആയിരുന്ന വടിവേൽ, തന്റെ 50-ാം വയസ്സിലാണ് ബൈക്ക് ഓടിക്കാൻ പഠിച്ചതെന്നത് ഏറെ ശ്രദ്ധേയമാണ്. മുതിർന്ന അംഗങ്ങളായ ശ്രീധർ ശിവ, അരുൺകുമാർ സാംബംഗി എന്നിവർ ചേർന്ന് അദ്ദേഹത്തെ ആദരിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 60 രാജ്യങ്ങൾ കൂടി സന്ദർശിച്ച് ടെക്സസിൽ യാത്ര അവസാനിപ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
dsgdg



