തട്ടിപ്പ് നടത്തിയ വിദേശിക്ക് തടവും നാടുകടത്തലും: വിധി ശരിവെച്ച് ബഹ്‌റൈൻ കോടതി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: കമ്പനിയിൽ സാമ്പത്തിക തട്ടിപ്പും രേഖകളിൽ കൃത്രിമവും നടത്തിയ ഏഷ്യക്കാരനായ ഉദ്യോഗസ്ഥന് ഹൈ ക്രിമിനൽ അപ്പീൽ കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ ബഹ്‌റൈനിൽ നിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.

മുഹറഖ് ഗവർണറേറ്റിലെ ഒരു ഫാക്ടറിയിൽ പ്രൊക്യൂർമെന്റ് ഓഫീസറായി ജോലി ചെയ്തിരുന്ന പ്രതി, തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. വ്യാജ ഇൻവോയ്‌സുകൾ നിർമ്മിച്ച് കമ്പനിയുടെ സാമ്പത്തിക വിഭാഗത്തിൽ സമർപ്പിക്കുകയും പണം കൈക്കലാക്കുകയും ചെയ്തു. അഭിഭാഷകരായ സഹ്ര അൽ ജസ്സാർ, സംറ അബ്ദുൽ റഹീം എന്നിവർ നൽകിയ വിവരങ്ങൾ പ്രകാരം, 2024 ജനുവരി മുതൽ 2025 ഏപ്രിൽ വരെയുള്ള കാലയളവിലാണ് ഇയാൾ ക്രമക്കേട് നടത്തിയത്.

തട്ടിയെടുത്ത 7,714.750 ബഹ്‌റൈൻ ദിനാർ തിരിച്ചടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇയാൾ തയ്യാറാക്കിയ വ്യാജ രേഖകൾ കണ്ടുകെട്ടാനും ഹൈക്കോടതി നിർദ്ദേശിച്ചു.

article-image

sdfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed