മുൻ ബഹ്റൈൻ പ്രവാസി നിര്യാതനായി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്റൈനിലെ ബിസിനസ് രംഗത്ത് സജീവമായിരുന്ന കുടത്തിങ്കൽ സക്കറിയ ജോസഫ് (ബേബിച്ചൻ - 69) നിര്യാതനായി. ബഹ്റൈൻ മലയാളി ബിസിനസ് ഫോറമടക്കമുള്ള സംഘടനകളുടെ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. പരേതന്റെ ഭൗതികദേഹം ഏപ്രിൽ 22 ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ വസതിയിൽ എത്തിക്കും. സംസ്കാര ചടങ്ങുകൾ ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കോട്ടയം ജില്ലയിലെ വാകത്താനത്തുള്ള ഇരവുചിറ സെന്റ് മേരീസ് പള്ളിയിൽ നടക്കും.
aa



