സല്ലാഖ് റോഡിലെ വാഹനാപകടം: വിധി ഏപ്രിൽ 28-ന്; പ്രതിക്കെതിരെ ഗുരുതര കുറ്റങ്ങൾ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സല്ലാഖ് റോഡിൽ രണ്ട് ഏഷ്യൻ വംശജരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ ഏപ്രിൽ 28-ന് കോടതി വിധി പ്രസ്താവിക്കും. സൈക്കിൾ യാത്രക്കാർക്ക് നേരെയുണ്ടായ ഈ ദാരുണമായ അപകടത്തിൽ ഹൈ ക്രിമിനൽ കോടതിയാണ് വിധി പറയുക. രണ്ട് പേർ മരിക്കുകയും മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതിക്കെതിരെ നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

2026 മാർച്ച് 21-ന് പുലർച്ചെ 5:55 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. സല്ലാഖ് റോഡിലൂടെ സൈക്കിൾ ഓടിക്കുകയായിരുന്ന നാല് പേരെ പ്രതി ഓടിച്ചിരുന്ന വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തി.

അശ്രദ്ധമായ ഡ്രൈവിംഗിലൂടെ മരണം സംഭവിപ്പിക്കുക, പരിക്കേൽപ്പിക്കുക, ലഹരിമരുന്ന് കൈവശം വെക്കുക, അപകടത്തിന് ശേഷം പരിക്കേറ്റവരെ സഹായിക്കാതെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുക, വിവരം അധികൃതരെ അറിയിക്കാതിരിക്കുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഡ്രൈവിംഗിനിടെ ശ്രദ്ധ മാറിയതാണ് നാല് സൈക്കിൾ യാത്രക്കാരുടെ മേൽ വാഹനം ഇടിക്കാൻ കാരണമായതെന്ന് കേസ് രേഖകൾ വ്യക്തമാക്കുന്നു.

article-image

sdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed