ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്‌മാന്റെ ഭാര്യ നിര്യാതയായി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്‌മാന്റെ ഭാര്യ യസീന (40) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ബഹ്‌റൈനിലെ താമസസ്ഥലത്തുവെച്ചായിരുന്നു അന്ത്യം. മലപ്പുറം പെരിന്തൽമണ്ണ പറമ്പൂര് സ്വദേശി അബ്ദുസ്സമദിന്റെയും നസീമയുടെയും മകളാണ്.
മക്കൾ: ഷദ, ദിയ, ദിഫ, ദിന. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റി.
ോേോേോ



