ടി.എം.ഡബ്ല്യൂ.എ. കുടുംബസംഗമം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ 

മനാമ: ബഹ്‌റൈനിൽ കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി സജീവമായ തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ (TMWA - ബഹ്‌റൈൻ ചാപ്റ്റർ) അംഗങ്ങൾക്കായി കുടുംബസംഗമം ഒരുക്കി. സീഫിലെ കർബാബാദ് ഗാർഡനിൽ നടന്ന പരിപാടിയിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു.

ചാപ്റ്റർ പ്രസിഡന്റ് വി.പി. അബ്ദു റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ പാലിക്കണ്ടി സ്വാഗതം ആശംസിച്ചു. നിസാർ ഉസ്മാൻ, സി.കെ. ഹാരിസ്, ഇർഷാദ് ബംഗ്ലാവിൽ, ഹിഷാം ഹാഷിം, ഷിറാസ് അബ്ദു റസാഖ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. ടി.സി.എ. മുസ്തഫ, റഷീദ് മാഹി, ഹാഷിം പുല്ലമ്പി, സാദിഖ് കെ.എൻ. എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

article-image

്േ്േ്േേ്േോ്

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed