അൽ മന്നാഇ രക്തദാന ക്യാമ്പ് മെയ് ഒന്നിന്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വാർഷിക രക്തദാന ക്യാമ്പ് മെയ് 1 വെള്ളിയാഴ്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടക്കും. രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
"ജനങ്ങളിൽ ഏറ്റവും ഉത്തമൻ മറ്റുള്ളവർക്ക് ഏറ്റവും കൂടുതൽ ഉപകാരം ചെയ്യുന്നവനാണ്" എന്ന പ്രവാചക വചനം മുൻനിർത്തിയാണ് സെന്റർ ഈ ജീവകാരുണ്യ പ്രവർത്തനം വർഷംതോറും നടത്തിവരുന്നത്. ക്യാമ്പിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണമെന്ന് സോഷ്യൽ വെൽഫേർ സെക്രട്ടറി ഹംസ കെ. ഹമദ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 3925 1830, 3362 5741 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ോേോേോോേ



