ട്രാഫിക് പിഴയുടെ പേരില്‍ വ്യാജ സന്ദേശം: ജാഗ്രത വേണമെന്ന് ബഹ്റൈൻ അധികൃതര്‍


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സോഷ്യൽ മീഡിയ വഴി ട്രാഫിക് പിഴ എന്ന വ്യാജേന പ്രചരിക്കുന്ന സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. ട്രാഫിക് നിയമലംഘനം നടത്തിയെന്നും പിഴ ഒടുക്കണമെന്നും ആവശ്യപ്പെട്ട് ലിങ്കുകൾ ഉൾപ്പെടെയുള്ള സന്ദേശങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇത്തരം സന്ദേശങ്ങൾ വ്യാജമാണെന്നും ഇതിൽ വീഴരുതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും അവയുമായി ഇടപഴകുന്നതും വലിയ സുരക്ഷാ ഭീഷണിയുയർത്തുന്നുണ്ട്. പിഴകൾ പരിശോധിക്കുന്നതിനോ പണമടയ്ക്കുന്നതിനോ ആയി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. നാഷണൽ പോർട്ടൽ, മൈഗവ് (MyGov) ആപ്ലിക്കേഷൻ എന്നിവയാണ് ഇതിനായി ഉപയോഗിക്കേണ്ട ഔദ്യോഗിക ചാനലുകൾ. മറ്റ് അനധികൃത വെബ്സൈറ്റുകൾ വഴി വിവരങ്ങൾ കൈമാറരുതെന്നും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

article-image

േോേോേോേോേ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed