സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ: ബഹ്‌റൈനിൽ നിയമം പരിഷ്കരിച്ചു; ഒരു മില്യൺ ദിനാർ വരെ പിഴ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തെ സാമ്പത്തിക സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാ നടപടികൾ കടുപ്പിച്ച് ബഹ്‌റൈൻ ശൂറ കൗൺസിൽ. അംഗീകാരമില്ലാത്ത സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർക്കും ബാങ്കിംഗ്, ഇൻഷുറൻസ് മേഖലകളിലെ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്യുന്നവർക്കും എതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്ന നിയമഭേദഗതിക്ക് സഭ അംഗീകാരം നൽകി.

പുതിയ ഉത്തരവ് പ്രകാരം, ലൈസൻസില്ലാതെ സാമ്പത്തിക സേവനങ്ങൾ നൽകുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ തടവുശിക്ഷയും ഒരു മില്യൺ ബഹ്‌റൈനി ദിനാർ (ഏകദേശം 22 കോടി രൂപ) വരെ പിഴയും ലഭിക്കാം. സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ ആൻഡ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് നിയമത്തിലാണ് (2025-ലെ ഡിക്രി നിയമം നമ്പർ 37) ഈ പരിഷ്കാരങ്ങൾ വരുത്തിയത്. 'ബാങ്ക്' എന്നോ മറ്റ് അംഗീകൃത സാമ്പത്തിക സ്ഥാപനങ്ങളെയോ സൂചിപ്പിക്കുന്ന പദങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നതും ഇനിമുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കും.

കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം എന്നിവ തടയുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ (FATF) ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കമെന്ന് ശൂറ കൗൺസിലിലെ സാമ്പത്തിക കാര്യ സമിതി വ്യക്തമാക്കി. ഇത്തരം കർശനമായ നിയമങ്ങൾ നടപ്പിലാക്കാൻ വൈകുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി.

article-image

asasasasas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed