മധ്യപൂർവേഷ്യൻ ആകാശപാതകൾ ഭാഗികമായി തുറക്കുന്നു; യുഎസ്-ഇറാൻ വെടിനിർത്തൽ വ്യോമയാന മേഖലയ്ക്ക് ആശ്വാസമാകുന്നു


പ്രദീപ് പുറവങ്കര I ഗൾഫ്

അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ കരാറിലെത്തിയതിന് പിന്നാലെ മധ്യപൂർവേഷ്യൻ രാജ്യങ്ങൾ തങ്ങളുടെ ആകാശപാതകൾ ഭാഗികമായി തുറന്നുതുടങ്ങി. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തെത്തുടർന്ന് മേഖലയിലെ വ്യോമയാന മേഖല നേരിട്ട വലിയ പ്രതിസന്ധിക്ക് ഇതോടെ നേരിയ ശമനമായി. വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ആകാശപാത തുറക്കുന്ന ആദ്യ രാജ്യമായി ഇറാഖ് മാറി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും സിവിൽ ഏവിയേഷൻ അതോറിറ്റി പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. തൊട്ടുപിന്നാലെ ബഹ്‌റൈനും തങ്ങളുടെ ആകാശപരിധി പുനഃസ്ഥാപിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടച്ചിട്ടിരുന്ന പാതകൾ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തുറന്നതായി ബഹ്‌റൈൻ ഗതാഗത മന്ത്രാലയം അറിയിച്ചു. യുദ്ധത്തെത്തുടർന്ന് അടച്ചിട്ടിരുന്ന സിറിയയിലെ ഡമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളവും ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു.

വ്യോമപാതകൾ ഭാഗികമായി തുറന്നെങ്കിലും യുഎഇ ഏപ്രിൽ 13 വരെ നിയന്ത്രണങ്ങൾ നീട്ടിയിട്ടുണ്ട്. കുവൈറ്റ്, ഇറാൻ എന്നിവിടങ്ങളിലെ ആകാശപാതകൾ ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുകയാണ്. സൗദി അറേബ്യയും ഖത്തറും ഭാഗികമായ നിയന്ത്രണങ്ങളോടെയാണ് വിമാനങ്ങൾ കടത്തിവിടുന്നത്. വെടിനിർത്തൽ സ്വാഗതാർഹമാണെങ്കിലും വിമാന ഇന്ധനവിലയും ടിക്കറ്റ് നിരക്കും കുറയാൻ ഇനിയും സമയമെടുക്കുമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ പ്രസിഡന്റ് വില്ലി വാൽഷ് വ്യക്തമാക്കി. മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ സർവീസ് പുനരാരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

വിമാന സർവീസുകളിൽ എമിറേറ്റ്‌സും ഇത്തിഹാദും പരിമിതമായ സർവീസുകൾ പുനരാരംഭിച്ചപ്പോൾ, ഫ്ലൈ നാസ് ഏപ്രിൽ 15 വരെ വിവിധ നഗരങ്ങളിലേക്കുള്ള യാത്രകൾ നിർത്തിവെച്ചു. എയർ ഫ്രാൻസ്, കെഎൽഎം, ബ്രിട്ടീഷ് എയർവേയ്‌സ് തുടങ്ങിയ പ്രമുഖ കമ്പനികൾ മെയ് മാസം വരെ പല സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം ബ്രിട്ടീഷ് എയർവേയ്‌സ് സിംഗപ്പൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടർക്കിഷ് പെഗാസസ്, റോയൽ എയർ മാറോക്ക് എന്നിവർ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ മെയ്, ജൂൺ മാസങ്ങൾ വരെ റദ്ദാക്കി.

article-image

ോേോ്േേോ്

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed