ലബനനിൽ ഇസ്രായേൽ വ്യോമാക്രമണം: മരണസംഖ്യ 254 ആയി, ആയിരത്തിലധികം പേർക്ക് പരിക്ക്


ശാരിക I അന്തർദേശീയം

ബെയ്‌റൂട്ട്: ലബനനിലെ വിവിധ മേഖലകളിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 254 ആയി ഉയർന്നതായി ലബനീസ് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു. തലസ്ഥാനമായ ബെയ്‌റൂട്ട് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലുണ്ടായ ആക്രമണങ്ങളിൽ 1,165 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി അതീവ സങ്കീർണ്ണവും അപകടകരവുമായ സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്. തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നിരവധി പേരെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ ഇതിനോടകം പുറത്തെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനും മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിനുമുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

പലയിടങ്ങളിലും തിരച്ചിലും രക്ഷാദൗത്യവും തുടരുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പ്രത്യേക സംഘങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നത്.

article-image

്േ്്േ്ിേ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed